Friday, 4 January 2008

മുതലാളിത്തം വേണമെന്ന് ബുദ്ധദേവ്

MSN-ഇല്‍ വന്ന ഒരു വാെര്‍ത്ത ഞാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നും .. എല്ലവരുടെും പ്രതികരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു

6 comments:

അങ്കിള്‍ said...

അച്ചുതാനന്ദനോ, പിണറായിയോ ഇങ്ങനെയൊന്ന്‌ പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി.

ബംഗാളിലെ പ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക ‘റെഡ്‌ബുക്ക്‌‘ വരാനേ സാധ്യതയുള്ളൂ.

Anonymous said...

ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ വന്നത് ഇവിടെ.

N.J Joju said...

തികച്ചും പ്രായോഗികമായ സമീപനം.
ബുദ്ധദേവ് മുതലാളിത്തത്തിന്റെ പ്രചാരകനാണെന്ന് എനിയ്ക്ക് തോന്നുന്നില്ല. അതേ സമയം മുതലാളിത്തത്തെ പ്രയോജനപ്പെടുത്താനാണ് ശ്രമിയ്ക്കുന്നത്. ഇതു തന്നെയാണ് സ്മാര്‍ട്ട് സിറ്റിയിലൂടെയും മറ്റും നമ്മളും ചെയ്യുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

കമ്യൂണിസ്റ്റ്‌ നേതാക്കള്‍ക്ക്‌ വിവരം വച്ചു തുടങ്ങി എന്ന് എന്നേപ്പോലുള്ളവര്‍ പറയും. എന്നാല്‍ ബുദ്ധി ജീവികളും സാംസ്ക്കാരിക നായകന്മാരും ബുദ്ധദേവിന്‌ വലത്‌ വ്യതിയാനം വന്നു എന്ന് പറയും. 25 വര്‍ഷത്തെ കമ്യൂണിസ്റ്റ്‌ ഭരണം ബംഗാളിന്‌ എന്തൊക്കെ നഷ്ടം വരുത്തി എന്നതിന്റെ തിരിച്ചറിവാണ്‌ ബുദ്ധദേവിനെ ഇതൊക്കെപ്പറയിപ്പിക്കുന്നത്‌. എന്നാല്‍ ഇടതുപക്ഷത്തു നിന്ന് ഇത്തരം ഒരു വാര്‍ത്ത കേള്‍ക്കാന്‍ പൊതുവേ ആരും ഇഷ്ടപ്പെടില്ല. ബുദ്ധദേവിനേപ്പോലെ ചിന്തിക്കാന്‍ ഇവിടുത്തെ കമ്യൂണിസ്റ്റുകാരേ നാം അനുവദിക്കില്ല. ഉടന്‍ അയാള്‍ മാഫിയുടെ ആളാകും. ഭൂപരിഷ്ക്കരണ നിയമത്തെപ്പറ്റി വ്യവസായ വകുപ്പ്‌ സെക്രട്ടറി ഒരു കുറുപ്പെഴുതിയതിന്റെ പുറകേ മാതൃഭൂമി പോലുള്ള പത്രങ്ങള്‍ മന്ത്രി എളമരം കരിമിനെതിരെ തിരിഞ്ഞു. ഇത്രക്ക്‌ സെന്‍സിറ്റീവാണ്‌ നമ്മുടെ മീഡീയ. ഇന്നും ഇടത്‌ തീവ്രവാദത്തിന്‌ ഇവിടെ നല്ല മാര്‍ക്കറ്റാണ്‌. ഇല്ലാത്ത പാവപ്പെട്ടവന്റെ പേരില്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ വാചകമടിക്കുള്ള സാധനമാണ്‌ അത്‌. 11700 രൂപ പെന്‍ഷനും Santro Xing കാറുമുള്ള അധിനിവേശ പ്രതിരോധ സമിതി നേതാക്കളാണ്‌ നമുക്കുള്ളത്‌.

Anonymous said...

അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി. ബ്ലൊഗുകള്‍ വായിക്കുന്ന മേല്‍തട്ടിലുള്ള ഒരു ന്യൂനപക്ഷത്തീന്റെ അഭിപ്രായമാന്ണീതെങ്കിലും ഇതൊരു പൊതു-ട്രെന്ടിന്റെ പ്രതിഭലനമാണ്.

കിരണ്‍ പറഞ്ഞമാതിരി തീവ്ര-ഇടതുപക്ഷ ചിന്താഗതിക്കു ഇവിടെ ഭയങ്കര മാര്ര്കെറ്റ് ആയതിനാല്‍ മാത്രുഭൂമി മാത്റമല്ല മറ്റു പത്രങ്ങളും അത് ഇടക്കിടെ എടുത്തിട്ട് കൈയടി വാങ്ങുന്നു.