Thursday 27 December, 2007

കേരളാ വികസനം 2008 (ഭാഗം-1)

'കേരളാ വികസനം 2008' എന്ന വിഷയത്തേ കുരിച്ചു ഇന്നലെ (26-12-2007) ദൂരദര്‍ശനില്‍ നടന്ന സംവാദത്തിലെ ചില ഭാഗങ്ങല്‍ കേള്‍ക്കാന്‍ ഇടയായി, അതില്‍ ചര്‍ച്ചക്കുവന്ന ചില വിഷയങ്ങള്‍ മറ്റൊരു പൊതുചര്‍ച്ചക്കായി സമര്‍പ്പിക്കുന്നു.

1. ഐ.ടി വ്യവസായം കേരളത്തില്‍ പച്ച്പിടിക്കുന്നതുകൊണ്ടു 40 ലക്ഷത്തോളം വരുന്ന തൊഴില്‍ രഹിതരില്‍ ഒരു ചെറിയ വിഭാഗത്തിനേ നേട്ടമുള്ളൂ, അത്തിനാല്‍ നികുതി ഇളവു കൊടുത്തുകൊണ്ടു ഐ.ടി-യെ പ്രോത്സാഹിപ്പിക്കണ്ട കാര്യമില്ലാ

എന്റെ ചോദ്യം: ഇതു എത്രത്തൊളം വസ്തുതാപരമായി ശരിയാണു ?

2. ഐ.ടി വ്യവസായം കേരളത്തില്‍ അസമത്വം വളര്‍ത്താനേ ഇടയാക്കൂ, അതിനാല്‍ സര്‍ക്കാര്‍ ഐ.ടി-യെ പ്രൊത്സാഹിപ്പിക്കരുത്‌

എന്റെ ചോദ്യം: ഇതു വെറുമൊറു തീവ്രവാദപരമായ ചിന്താഗതി മാത്രമല്ലേ, പ്രത്യേകിച്ചും ഗള്‍ഫ്‌ പണം ഒഴുകുന്ന ഒരു നാട്ടില്‍

3. വല്ലാര്‍പ്പാടം പദ്ധിതിക്കു മാധ്യമങ്ങല്‍ കൊടുക്കുന്ന പ്രാധാന്യം അവിടെ നിന്നും കുടി ഒഴിപ്പിക്കേണ്ടി വരുന്ന 1000 കുടുംബങ്ങളുടെ വേദനക്കു കൊടുക്കുന്നില്ല

എന്റെ ചോദ്യം: വല്ലാര്‍പ്പാടം ഒരു ഒറ്റപ്പെട്ട കേസ്‌ അല്ല, നന്ദീഗ്രമിലും, സിങ്ങൂരിലും, സ്മാര്‍ട്‌ സിട്ടിയിലും, ഒക്കേ നടക്കുന്നതു ഒന്നു തന്നയാണ്‌. കുടി ഒഴിപ്പിക്കലുകളില്ലതെ വികസനം സാധ്യമാകുമൊ, ഉണ്ടെങ്ങില്‍ എങ്ങനേ, ഇല്ലങ്ഗില്‍ ജനദ്രൊഹ പരമല്ലതെ എങ്ങനെ ഇതു സാധ്യമാക്കാം? കൂടുതല്‍ കോംബന്‍സേഷന്‍ കൊടുത്തു പ്രശ്നം തീര്‍ക്കാം എന്നതു ഒരു മിധ്യാ ധാരണ ആണേന്നു എന്റെ പക്ഷം.

4. കേരളം സംബൂര്‍ണ്ണ കംബ്യൂടര്‍ സാക്ഷരത ഒക്കെ നടപ്പിലാക്കുന്നു. പക്ഷേ വിവര സാങ്ഗേതികത സാദാരണ ജനത്തിലേക്കെതിക്കേണ്ടതിണ്ടെ ആദ്യ നാടപടി ആയ മലയാളം റ്റ്രാന്‍സിലേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ കാശു മുടക്കുന്നില്ല

എന്റെ ചോദ്യം: എന്തൊക്കെ ഗവേക്ഷണങ്ങന്‍ ആണു ഈ ഏരിയായില്‍ നടക്കുന്നത്‌, അതിന്റെ പ്രൊഗ്രസ്‌ എന്താണ്‌? http://code.google.com/p/sharika/ പോലുള്ള ചില ഒറ്റപ്പെട്ട ശ്ര്മങ്ങള്‍ കാണുന്നുണ്ട്‌, ഏതേലും സര്‍ക്കാര്‍ ഏജന്‍സികളൊ, സംങ്ങടനകളൊ ഇതില്‍ ധനസഹായം നല്‍കുന്നുണ്ടൊ? നമ്മളേപ്പൊലുള്ള ബ്ലോഗേര്‍സിനു ഇതില്‍ എങ്ങനെ സഹായിക്കാന്‍ ആകും.

എല്ലാവരില്‍ നിന്നും പ്രതികരണങ്ങല്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ ചര്‍ച്ചാ വിഷയങ്ങള്‍ അടുത്ത പോസ്റ്റില്‍

No comments: